ഗുജറാത്തിലെ ശിഹോരി ടൗണിലെ ഹണി ചില്‍ഡ്രന്‍സ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. രണ്ട് കുഞ്ഞുങ്ങളെ ഐസിയുവില്‍ നിന്ന് രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.