കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് കര്‍ണാടക തൂത്തുവാരിയ ശേഷം എങ്ങും അലയടിക്കുന്ന ചോദ്യം മുഖ്യമന്ത്രി ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സാധ്യത സിദ്ധരാമയ്യയ്ക്ക് തന്നെയാണെന്നാണ് സൂചന. ഡി കെ ശിവകുമാറും എം ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും