ചെന്നൈ: തമിഴ്‌നാട് വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി ഏഴിമലൈ പിടിയില്‍. ചെങ്കല്‍പേട്ടും വില്ലുപുരത്തും മെഥനോള്‍ ചേര്‍ത്ത വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് വ്യക്തമായി. ഏഴിമലൈയ്ക്ക് മെഥനോള്‍ നല്‍കിയ ഇളയനമ്പി എന്നയാളും പിടിയിലായി.
സംഭവദിവസം ചെങ്കല്‍പേട്ടുനിന്ന് രണ്ടുപേരും വില്ലുപുരത്തുനിന്ന് 4 പേരും അറസ്റ്റിലായിരുന്നു. വില്ലുപുരത്തുനിന്ന് അറസ്റ്റിലായ അമരന്‍ എന്നയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഏഴിമലൈയിലേക്ക് എത്തിയത്. രണ്ടു ദിവസം മുന്‍പാണ് ചെങ്കല്‍പേട്ടും വില്ലുപുരത്തും വ്യാജമദ്യദുരന്തമുണ്ടായത്. 22 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.