പഴവര്‍ഗങ്ങളില്‍ മുന്നില്‍ തന്നെയാണ് മാമ്പഴം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫ്രൂട്ടും മാമ്പഴം തന്നെയാണ്. ഈ ഏപ്രിലില്‍ ഇന്ത്യക്കാര്‍ 25 കോടി രൂപയുടെ മാമ്പഴമാണ് ഓര്‍ഡര്‍ ചെയ്തത്. നേരിട്ട് പോയി വാങ്ങിക്കാന്‍ പറ്റാത്തവര്‍ ഇപ്പോള്‍ ഓണ്‍ലൈനിലും മാമ്പഴ ഓര്‍ഡര്‍ ചെയ്യുകയാണ്. ജനപ്രിയ ഗ്രോസറി ഡെലിവറി ആപ്പായ സെപ്‌റ്റോ പങ്കിട്ട ഡാറ്റ പ്രകാരം, ഏപ്രില്‍ മാസത്തില്‍ 25 കോടി രൂപയുടെ മാമ്പഴമാണ് ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തത്. സെപ്‌റ്റോയ്ക്ക് പ്രതിദിനം 60 ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ ഒരു ദിവസം ലഭിച്ചിരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് മാത്രമല്ല, മെയ് മാസത്തില്‍ പോലും ഇന്ത്യക്കാരുടെ മാംഗോ മാനിയ ശക്തമായി തുടരുന്നു. ഇത് ഏപ്രില്‍ മാസത്തെ കണക്കുകളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.