കൊടാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ ഉദയ് കൊടാകിന്റെ മകന്‍ ജയ് കൊടാക് തന്റെ പ്രതിശ്രുധ വധുവിനെ ലോകത്തിന് പരിചയപ്പെടുത്തി. മുന്‍ മിസ് ഇന്ത്യ ആര്യ അദിഥിയാണ് ജയ് കൊടാകിന്റെ പ്രതിശ്രുധ വധു.
‘എന്റെ പ്രതിശ്രുധ വധു യേല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം പൂര്‍ത്തിയാക്കി. നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം ആര്യ അതിഥി’- ഇതാണ് ജയ് കൊടാകിന്റെ ട്വീറ്റ്. 2015 ഫെമിന മിസ് ഇന്ത്യ വിജയി ആണ് ആര്യ. നേരത്തെ ആര്യയും ജയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഒടുവില്‍ തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്