ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ റെയില്‍വെ സ്റ്റേഷനില്‍ ടിന്‍ ഷെഡ് വീണ് യാത്രക്കാര്‍ക്ക് പരിക്ക്. അപകടത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യു.പിയിലെ സംഭാല്‍ ജില്ലയിലെ ചന്ദൗസി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബുധനാഴ്ച യാത്രക്കാര്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്‌ബോഴാണ് ഷെഡ് തകര്‍ന്ന് വീണത്. ഷെഡ് കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിരവധി യാത്രക്കാര്‍ രക്ഷപ്പെടാനായി ഓടിമാറിയിരുന്നു. വിവരമറിഞ്ഞ് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. യാത്രക്കാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.