CLOSE

ഫിഫ പുരസ്‌കാര തിളക്കത്തില്‍ അര്‍ജന്റീന; നേടിയത് നാല് അവാര്‍ഡുകള്‍

Share

ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസി. മെസി മാത്രമല്ല, അര്‍ജന്റീനയുടേത് മാത്രമായി 4 അവാര്‍ഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‌ബോളര്‍- ലിയോ മെസി, മികച്ച ഫിഫ ഗോള്‍കീപ്പര്‍- എമിലിയാനോ മാര്‍ട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണല്‍ സ്‌കലോനി, മികച്ച ഫിഫ ഫാന്‍ അവാര്‍ഡ്- അര്‍ജന്റീനിയന്‍. തുടങ്ങി നാല് അവാര്‍ഡുകളാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

വേദിയില്‍ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാന്‍ സാധിച്ചത് അതിലും മഹത്തരമാണെന്നും ചടങ്ങില്‍ മെസി പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അര്‍ജന്റീനയിലെ സഹതാരങ്ങള്‍ക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *