ഐപിഎലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആര്‍സിബിയുടെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. രാത്രി 7.30ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് പഞ്ചാബ് കിംഗ്‌സിനെ നേരിടും.