ഐപിഎല്‍ 2023ലെ അറുപതാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. ജയ്പൂരില്‍ ആര്‍സിബി ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സഞ്ജു സാംസണിന്റെ ടീം 59 റണ്‍സില്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ആര്‍ആര്‍ നായകന്‍ സഞ്ജു സാംസണ്‍ രംഗത്തെത്തി.
‘യഥാര്‍ത്ഥത്തില്‍ അതൊരു വലിയ ചോദ്യമാണ്. ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചു, എവിടെയാണ് നമുക്ക് പിഴച്ചത്? എനിക്ക് പറയാന്‍ ഉത്തരമില്ല.