തൃക്കരിപ്പൂര്‍ : എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റില്‍ വി.എന്‍. വേണുഗോപാലിന് ഹാട്രിക് സ്വര്‍ണം. തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റസ ഓഫിസര്‍ ആയ വേണുഗോപാല്‍ 200 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, 4 x 100 മീറ്റര്‍ റിലേ എന്നിവയിലാണ് സ്വര്‍ണം നേടിയത്. കണ്ണൂര്‍ മേഖലയെ പ്രതിനിധീകരിച്ചാണ് മല്‍സരിച്ചത്. നാഷണല്‍ ഫയര്‍ സര്‍വീസ് മീറ്റിലേക്ക് യോഗ്യതയും നേടി. ചെറുവത്തൂര്‍ കണ്ണാടിപ്പാറ സ്വദേശിയായ ഇദ്ദേഹം 1986-87 വര്‍ഷം സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗം വ്യക്തിഗത ചാംപ്യന്‍ കൂടിയായിരുന്നു. 100, 200 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹഡില്‍സ് എന്നിവയിലാണ് അന്നു ചാംപ്യന്‍ ആയത്.