ലോക അത്ലറ്റിക്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിന്‍ റാങ്കിംഗ് പട്ടികയില്‍ ഒന്നാമതെത്തി ചരിത്രമെഴുതി നീരജ് ചോപ്ര. ഇന്ത്യയുടെ ‘ഗോള്‍ഡന്‍ ബോയ്’ എന്നറിയപ്പെടുന്ന നീരജ് ചോപ്ര ആദ്യമായാണ് ജാവലിന്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്നത്. നിലവിലെ ലോകചാമ്പ്യനായ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് റാങ്കിങ്ങില്‍ രണ്ടാമത്. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് ജാക്കൂബ് വാഡ്ലെച്ച് മൂന്നാമതും.
നീരജ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങിയ റാങ്കില്‍ പീറ്റേഴ്‌സന് പുറകില്‍ രണ്ടാമതായിരുന്നു താരം. എന്നാല്‍, അതിന് ശേഷം കഴിഞ്ഞ വര്‍ഷം നടന്ന സൂറിച്ച് ഡയമണ്ട് ലീഗില്‍ തരാം സ്വര്‍ണം നേടിയിരുന്നു. ഈ വര്‍ഷം നടന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒന്നാമതെത്തിയാണ് നീരജ് ചോപ്ര തന്റെ സീസണ്‍ ആരംഭിച്ചത്. 2021 ല്‍ നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി റെക്കോര്‍ഡ് കുറിച്ചിരുന്നു. ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമായിരുന്നു.