പിഎസ്ജി വിടുമെന്നുറപ്പിച്ച സൂപ്പര്‍താരം നെയ്മര്‍ സൗദി ?പ്രോ ലീഗിലേക്ക്. അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടന്‍. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോര്‍ട്ട് ചെയ്തു.
‘അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ധാരണയിലെത്തിയത്. ബ്രസീലിയന്‍ സ്ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകള്‍ പി.എസ്.ജിയും സൗദി ക്ലബും ചര്‍ച്ച ചെയ്യുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. 112 മത്സരങ്ങളില്‍ ക്ലബിനായി 82 ഗോളുകള്‍ നേടിയിട്ടുണ്ട്. പി.എസ്.ജിയില്‍നിന്ന് സീസണിന്റെ തുടക്കത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കയിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.