രാജപുരം 2023-24 വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി ഹോസ്ദുര്‍ഗ്ഗ് സബ് ജില്ല മത്സരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാജപുരത്ത് വച്ച് നടന്നു. ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ്.എസ് സൗത്ത് കാഞ്ഞങ്ങാടും രണ്ടാം സ്ഥാനം എച്ച്.എഫ്.എച്ച്.എസ്.എസ്. രാജപുരവും നേടി. ചടങ്ങില്‍ ഉദ്ഘാടനവും സമ്മാനദാനവും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കട്ടിയാങ്കല്‍ നിര്‍വഹിച്ചു. രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഒ.എ അബ്രഹം അധ്യക്ഷത വഹിച്ചു. ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്തിലെ കായികാധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. ഡോ: സിബി (പി.ഇ.ടി , എച്ച്.എഫ്.എച്ച്.എസ്.എസ് രാജപുരം) നന്ദിയും അറിയിച്ചു.