രാജപുരം: രാജപുരം ഹോളിഫാമിലി സ്‌കൂള്‍ ഗ്രൗണ്ടി വച്ച് നടന്ന ജെ എന്‍ ഹോക്കി കാസര്‍ഗോഡ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഹോളിഫാമിലി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര്‍ എബ്രഹാം. ഒ.എ. അധ്യക്ഷതവഹിച്ചു, വിവിധ സ്‌കൂളുകളിലെ കായിക അധ്യാപകരായ ഡോ:സിബി ലൂക്കോസ്, ജനാര്‍ദ്ദനന്‍, രാധ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പെണ്‍കുട്ടി കളുടെ വിഭാഗത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഒന്നാം സ്ഥാനവും,വരക്കാട് സ്‌കൂള്‍ രണ്ടാം സ്ഥാനവും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വരക്കാട് സ്‌കൂള്‍ ഒന്നാം സ്ഥാനവും ,ജി.വി.എച്ച്. എസ്സ്. എസ്സ്. കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ആദര്‍ശ്,നിസ്സാം എന്നിവര്‍ മത്സരം നിയന്ത്രിച്ചു.