CLOSE

സ്ത്രീകള്‍ക്ക് സ്വപ്ന ജോലികള്‍ കണ്ടെത്താന്‍ വി ആപ്പ്

Share

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ അവരുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് വി തൊഴില്‍ പ്ലാറ്റ്‌ഫോമായ അപ്നയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. വി ആപ്പിലെ വി ജോബ്‌സ് ആന്‍ഡ് എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ അധ്യാപകര്‍, ടെലികോളര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍ തുടങ്ങി ആയിരക്കണക്കിന് പാര്‍ട്ട്‌ടൈം, വര്‍ക്ക് ഫ്രം ഹോം വരെയുള്ള അവസരങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

അപ്നയുമായി സഹകരിച്ച് വി ടെലി കോളര്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് 5000 രൂപ ഡിസ്‌കൗണ്ടോടെ പ്ലേസ്‌മെന്റ് ഉറപ്പ് നല്‍കുന്ന പരിശീലന പരിപാടിയും ലഭ്യമാണ്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം വര്‍ധിപ്പിക്കുന്നതിന് പ്രമുഖ ഇംഗ്ലീഷ് പഠന പ്ലാറ്റ്‌ഫോമായ എന്‍ഗുരുവുമായി സഹകരിച്ച് വിദഗ്ധരുടെ അണ്‍ലിമിറ്റഡ് ഇന്ററാക്ടീവ് ലൈവ് ഇംഗ്ലീഷ് കോഴ്‌സുകള്‍ വി 50 ശതമാനം കിഴിവ് ലഭ്യമാക്കും. സ്ത്രീകളുടെ പ്രൊഫഷണല്‍ കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിന് അപ്ന, എന്‍ഗുരു എന്നിവരുടെ സഹകരണത്തോടെ കരിയര്‍ കൗണ്‍സിലിങ്ങുകളും വെബിനാറുകളും വി സംഘടിപ്പിക്കും. ഈ ഓഫറുകള്‍ ഈ മാസം 14 വരെ വി ആപ്പില്‍ (ജോബ്‌സ് ആന്‍ഡ് എജ്യൂക്കേഷന്‍) ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *