കേരളത്തിലെ ഐ. ടി വ്യവസായ മേഖലയുടെ മുന്നേറ്റത്തിനായി ഐ. ടി രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഐ. ടി ഹൈപവര്‍ കമ്മിറ്റി യോഗം നടന്നു. ഐ. ടി രംഗത്തെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. കേരളത്തിലെ ഐ. ടി മേഖലയുടെ കുതിപ്പിനായി പുതിയ ആശയങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ മുന്നോട്ടു വച്ചു. കേരളത്തിന്റെ പ്രത്യേകതകളും സാധ്യതകളും എടുത്തുകാട്ടി ഐ. ടി കേന്ദ്രം എന്ന നിലയില്‍ പ്രചാരം നല്‍കേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഐ.ടിയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട മേഖലകളെക്കുറിച്ചും ഐ. ടിയെ ബ്രാന്‍ഡ് ചെയ്യേണ്ടതിന്റേയും മാര്‍ക്കറ്റ് ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. വിദഗ്ധരുടെ അഭിപ്രായം തേടുന്നതും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതും ഐ. ടി രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ഐ. ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ഇന്‍ഫോസിസ് മുന്‍ സി. ഇ. ഒ എസ്. ഡി. ഷിബുലാല്‍, ടി. സി. എസ് സെന്റര്‍ ഹെഡ് ദിനേശ് തമ്പി, ജിഫി. എ ഐ സി. ഇ. ഒ ബാബു ശിവദാസന്‍, മെഡ്ജിനോം സി. ഇ. ഒ സാം സന്തോഷ്, അലയന്‍സ് സര്‍വീസസ് ഇന്ത്യ സി. എം. ഡി ജിസണ്‍ ജോണ്‍, ഡയറക്ടര്‍ ഇ ആന്റ് വൈ റിച്ചാര്‍ഡ് ആന്റണി, യു. എസ്. ടി സി. എ. ഒ അലക്‌സാണ്ടര്‍ വര്‍ഗീസ്, ഐ. ബി. എസ് സ്ഥാപക ചെയര്‍മാന്‍ വി. കെ. മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു