CLOSE

വി ആപ്പിലൂടെ റീചാര്‍ജ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റ നേടാം

Share

കൊച്ചി: വി തങ്ങളുടെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ അധിക ഡാറ്റ നല്‍കുന്ന മഹാ റീചാര്‍ജ് അവതരിപ്പിച്ചു. 299 രൂപയ്ക്കും അതിന് മുകളിലും റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ 5ജിബി അധിക ഡാറ്റ (മൂന്നു ദിവസ കാലാവധി) ലഭിക്കും. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിലുള്ള റീചാര്‍ജുകള്‍ക്ക് അധിക ചെലവില്ലാതെ 2ജിബി അധിക ഡാറ്റ (മൂന്നു ദിവസ കാലാവധി) ലഭിക്കും. പരിമിത കാലത്തേക്കുള്ള ഈ ആനുകൂല്യം ഇപ്പോള്‍ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വി ഉപയോക്താക്കള്‍ക്ക് ഇങ്ങനെ ലഭിക്കുന്ന അധിക ഡാറ്റ സിനിമകള്‍ കാണുന്നതിനും വി മൂവീസ് & ടിവിയിലെ ലൈവ് സ്ട്രീം വീഡിയോകള്‍ കാണുന്നതിനും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 ടൂര്‍ണമെന്റിലെ ക്രിക്കറ്റ് മാച്ചുകള്‍ കാണുന്നതിനോ വി മ്യൂസിക്കില്‍ പാട്ടുകള്‍ കേള്‍ക്കുന്നതിനോ ഷോപ്പ് ചെയ്യുന്നതിനോ സര്‍ഫ് ചെയ്യുന്നതിനോ ചാറ്റ് ചെയ്യുന്നതിനോ ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ ഉപയോഗിക്കാം. വി ഉപഭോക്താക്കള്‍ക്ക് വി ആപ്പില്‍ വി ഗെയിമുകള്‍ കളിക്കാനും സാധിക്കും. 1200-ല്‍ ഏറെ ആന്‍ഡ്രോയ്ഡ്. എച്ച്ടിഎംഎല്‍5 അധിഷ്ഠിത ഗെയിമുകളാണ് പത്തു പ്രമുഖ വിഭാഗങ്ങളിലായി ഇതില്‍ ലഭിക്കുന്നത്.

ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് ഓരോ മാച്ചിന്റെ ദിവസവും ഓരോ സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി വിജയിക്കാന്‍ സഹായിക്കുന്ന വി20ഫാന്‍ഫെസ്റ്റ് ചലഞ്ചും വി അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഗാ വിജയിക്ക് ടി20 ചാമ്പ്യന്‍ഷിപ് ഫൈനല്‍ മല്‍സരത്തിന്റെ രണ്ടു ടിക്കറ്റുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *