CLOSE

ഇനി വാട്ട്സ്ആപ്പില്‍ അയച്ച മെസ്സേജുകള്‍ എഡിറ്റ് ചെയ്യാം

Share

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളില്‍ ഉണ്ടാകുന്ന പിഴവുകള്‍. അക്ഷര തെറ്റുകള്‍ മുതല്‍ വലിയ പിഴവുകള്‍ വരെ അയക്കുന്ന മെസ്സേജുകളില്‍ ഉണ്ടാകാം. ഇത്തരം മെസ്സേജുകള്‍ അയച്ചു കഴിഞ്ഞാല്‍ പൂര്‍ണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഈ പ്രശ്‌നനത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്ട്സ്ആപ്പിന്റെ മാതൃകമ്പനി മെറ്റ.

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ലിക്കേഷന്‍ ചെയ്യുന്നവര്‍ക്ക് മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചു. മെസ്സേജ് അയച്ചതിന് ശേഷം 15 മിനുട്ടിന് ഉള്ളില്‍ മാത്രമേ പ്രസ്തുത മെസ്സേജ് എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. നിലവില്‍ ആന്‍ഡ്രോയിഡിന്റെ ബീറ്റ ഉപയോക്താക്കള്‍ക്കാണ് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളു.

വരും ആഴ്ചകളില്‍, വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. എഡിറ്റ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒപ്പം ‘ എഡിറ്റ് ചെയ്തത്’ എന്ന ഒരു അറിയിപ്പ് കാണാന്‍ സാധിക്കും. എന്നാല്‍, മെസേജില്‍ വരുത്തിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കില്ല. എഡിറ്റ് ചെയ്ത സന്ദേശം മാത്രമേ കാണാന്‍ സാധിക്കു. ഒരിക്കല്‍ മെസ്സേജ് അയച്ചു കഴിഞ്ഞാല്‍, 15 മിനുട്ടിന് ഉള്ളില്‍ ആ മെസ്സേജില്‍ ക്ലിക്ക് ചെയ്ത പിടിക്കുമ്പോള്‍ ലഭിക്കുന്ന പോപ്പ്-അപ്പ് മെനുവില്‍ നിന്ന് ‘എഡിറ്റ്’ തെരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *