കാസര്‍കോട് ഇന്ത്യയിലെ പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററും Toc H ഇന്റര്‍നാഷണല്‍ അക്കാദമിയും സംയുക്തമായി നടത്തപെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിത്ത്, മെഷീന്‍ ലേര്‍ണിംഗ് കോഴ്സിന്റെ ലോഞ്ചിംഗ് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ വച്ചു നടന്നു ചടങ്ങ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ Toc H ഇന്റര്‍നാഷണല്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ സമീര്‍ ടി. പി യില്‍ നിന്നും കോഴ്സ് ലോഞ്ചിംഗ് മൊമെന്റോ ഏറ്റുവാങ്ങി.
ചടങ്ങില്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍മാരായ താജുദ്ധീന്‍, അബ്ദുറഹ്മാന്‍, അഷറഫ്, അബ്ദുറഹ്മാന്‍ കെ, Toc H ഡയറക്ടര്‍ മാരായ രാജ് നായര്‍, ഹാരിഫ്, എന്നിവര്‍ പങ്കെടുത്തു. കോഴ്സിനെകുറിച്ചിച്ചുള്ള പ്രസന്റേഷന്‍ ഡോ: സതീഷ് (പ്രഗ്യാന്‍ അശ). നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ജ്യോതി പ്രകാശ് സ്വാഗതവും പിആര്‍ഒ സൂരജ് നന്ദിയും പറഞ്ഞു. ഉത്തര കേരളത്തില്‍ ആദ്യമായാണ് ഇത്തരം കോഴ്സ് നടപ്പില്‍ വരുത്തുന്നത് വിദൂരങ്ങളില്‍ പോയി ഇത്തരം കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ടും വളരെയധികം ഉപകാരപ്രദമായിരിക്കും എന്ന് മാനേജ്മെന്റ് അറിയിച്ചു. അടുത്തമാസം മുതല്‍ ഈ കോഴ്‌സ് ശ്രീ ശങ്കരചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ എല്ലാ സെന്ററുകളിലും ലഭ്യമാകും എന്ന് മാനേജ്മെന്റ് അറിയിച്ചു.
AI കോഴ്സുമയി ബന്ധപ്പെട്ട അന്വേക്ഷണങ്ങള്‍ക്ക് Ph: 9249991999.