രാജപുരം : ഉഡുപ്പി – കരിന്തളം 400 കെ.വി ലൈന്‍ കടന്നുപോകുന്ന കൃഷിയിടവും സ്ഥലവും നഷ്ടപ്പെടുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി യെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉറപ്പ് നല്‍കി.
വകുപ്പ് മന്ത്രിയും ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. കെ എസ് ഇ ബി എം ഡി ബിജു പ്രഭ കര്‍ , കര്‍ഷക രക്ഷാ ചെയര്‍മാന്‍ ഷിനോജ് ചാക്കോ, കണ്‍വീനര്‍ നാരായണന്‍ കുട്ടി, വൈസ് ചെയര്‍മാന്‍ എം കെ ഭാസ്‌ക്കരന്‍, ട്രഷറര്‍ സത്യനാഥ് കമ്പിക്കാനം പ്രാന്‍സിസ് ചാക്കോ കാട്ടു കുക്ക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.