പെരിയ: സഹജീവിതവും സഹനജീവിതവും സാധ്യമാകണമെങ്കില്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്ന് കുപ്പം ദ്രാവിഡ സര്‍വകലാശാല സോഷ്യല്‍ സയന്‍സ് ഡീന്‍ പ്രൊഫ. എം.എന്‍ വെങ്കടേശ പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, ഫോക് ലാന്റ് തൃക്കരിപ്പൂര്‍, കണ്ണൂര്‍ സര്‍വകലാശാ ബഹുഭാഷാ പഠന കേന്ദ്രം, നാട്യ രത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വൈവിധ്യവും സൂക്ഷ്മസംസ്‌കാര സംരക്ഷണവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. വി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരന്‍ സെമിനാര്‍ അവലോകനം നടത്തി. പ്രൊഫ.കെ. കമലാക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ. ആര്‍. ചന്ദ്രബോസ്, കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച കഥകളി – യക്ഷഗാനം സോദാഹരണ ക്ലാസും നടന്നു. വിവിധ സെഷനുകളില്‍ പ്രൊഫ കൃഷ്ണയ്യ, ഡോ. വി.പി. രാഘവന്‍, പ്രൊഫ. സിനി എം, ചന്ദാള്‍ ജുമേല്‍, ഡോ. കെ.എം. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ദേവി മോഡറേറ്ററായി.