പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ ബന്ധപ്പെട്ട് വോട്ടര്‍പട്ടിക നിരീക്ഷകന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വോട്ടര്‍പട്ടിക നിരീക്ഷകന്‍ എസ്.ഹരികിഷോര്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നവംബര്‍ 28 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഡിസംബര്‍ 24 വരെ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി 2919 ഫോമുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഓരോ ആഴ്ചയും ലഭിച്ചതും തീര്‍പ്പാക്കിയതുമായ പരാതികളുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ്കളക്ടര്‍ പ്രതീക് ജെയിന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. രാജന്‍, എം.അജേഷ്, കെ.എ മുഹമ്മദ് ഷാഫി, താഹ്‌സില്‍ദാര്‍മാര്‍, എ.ആര്‍.ഒ മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, എ.ആര്‍ ധന്യവാദ്. കെ.വി വിജയകുമാര്‍, ഹരീഷ് ബി.നമ്പ്യാര്‍, എം.രഞ്ജിത്ത്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു.