കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി ആന്റ് വെനറോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, പള്‍മണ്ണറി മെഡിസിന്‍, റേഡിയോഡയഗ്‌നോസിസ്, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, സൈക്യാട്രി വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക്, ബന്ധപ്പെട്ട വിഷയങ്ങളില്‍ എം.ഡി/ഡി എന്‍.ബി യോഗ്യതയും, ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് എം.ബി.ബി.എസും ടി.സി.എം.സി, രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നവംബര്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.