കാല്പന്തുകളിയുടെ കേളീരംഗമായ രാവണീശ്വരത്തിന്റെ മണ്ണില്‍ കുട്ടികള്‍ക്ക് അവധിക്കാല ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കായികക്ഷമത വളര്‍ത്തുന്നതിനും അച്ചടക്കം ഉണ്ടാക്കുന്നതിനും മികച്ച കായിക പ്രതിഭകളെ വളര്‍ത്തി എടുക്കുന്നതിനുമായുള്ള ക്യാമ്പില്‍ നൂറോളം കുട്ടികള്‍ പങ്കെടുക്കുന്നു.
സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ ജയചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം സുനിത അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്മാന് കെ. രാധാകൃഷ്ണന് , എം പി ടി എ പ്രസിഡന്റ് ധന്യാ അരവിന്ദ് എന്നിവര്‍ ആശംസ നേര്‍ന്നു.പ്രസിദ്ധ ഫുട്ബാള്‍ കോച്ച് ആയ സന്തോഷിനൊപ്പം നാട്ടുകാരായ ഫുട്ബാള്‍ പ്രേമികളും കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. സ്കൂള്‍ കായിക അധ്യാപിക ലീമ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രഥമാധ്യാപിക സുനിതാ ദേവി സി.കെ നന്ദി പറഞ്ഞു.