CLOSE

ജനാധിപത്യം എന്റെ ജന്മാവകാശം

ജനാധിപത്യത്തെക്കുറിച്ച് ഏറ്റവും ജനകീയമായ നിര്‍വചനം ആണല്ലോ എബ്രഹാം ലിങ്കന്റെ ‘ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണം എന്നത്. ഇതിനെ പരിഹസിച്ചു കൊണ്ട് ജുവേഴ്‌സ് (jusar) എന്ന രാഷ്ട്രീയ ചിന്തകന്‍: ജനാധിപത്യം എന്നാല്‍ ‘കന്നുകാലികള്‍ക്ക് വേണ്ടി കന്നുകാലികളാല്‍ തിരഞ്ഞെടുക്കുപെട്ട കന്നുകാലികളുടെ ഭരണം’ എന്ന് പറയുകയുണ്ടായി. ഇന്ന് ഇന്ത്യയിലെ ജനാധിപത്യം ലിങ്കന്റെത് അല്ല ജുവേഴ്‌സിന്റെതാണെന്ന് ഇന്ത്യന്‍ ജനാധിപത്യ, മതേതര വിശ്വാസികളുടെ പൊതു ബോധം ആണ്. തിരഞ്ഞെടുപ്പ് നടക്കുക എന്നത് ഒഴിച്ചാല്‍ മറ്റേതെങ്കിലും ജനാധിപത്യത്തിന്റെ മുഖം വര്‍ത്താന ഇന്ത്യയില്‍ കാണാന്‍ കഴിയുമോ?. വേണ്ടത്ര ചര്‍ച്ചകള്‍ നടക്കാതെ പാര്‍ലിമെന്റ് ബില്ലുകള്‍ പാസ്സാക്കുന്നു. വിമര്‍ശിക്കുന്നവരെ ക്രിമിനല്‍ കേസില്‍ പെടുത്തുന്നു. ജനകീയ സമരങ്ങളെ അവഗണിക്കല്‍, കോടതികള്‍ പോലും ഭരണകൂടത്തിന്റെ കരാളഹസ്തങ്ങള്‍ പിടിമുറുക്കി കഴിഞ്ഞു. ഇങ്ങനെ വ്യക്തമായ ഫാസിസ്റ്റു ഭരണം പൂര്‍ണ്ണമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി പതന്‍ മടങ്ങു വര്‍ധിക്കുകയും, ചരിത്ര ദൗത്യത്തിന്റെ മഹത്തായ ഉത്തരവതിത്വം കോണ്‍ഗ്രസ്സില്‍ നിക്ഷിപത്തം ആയിരിക്കുകയും ആണ്.

കഴിഞ്ഞ കാലങ്ങത്രയും കടിച്ചുകീറി ചാവച്ചു തുപ്പിയവര്‍പോലും കോണ്‍ഗ്രസ് ശക്തിപ്പെടനമെന്നും അധികാരത്തില്‍ തിരിച്ചു എത്തണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ്‌കാര്‍ കരിമ്പിന്‍ ചണ്ടിപോലെ ആക്കി വെക്കുകയും വിഭജനത്തിന്റെ മഹാദുരന്തവും പേറുന്ന ഇന്ത്യയെ ഏതാനും വര്‍ഷങ്ങള്‍ക്കകം ശക്തമായ രാഷ്ട്രീമായി വാര്‍ത്തെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു സാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വഭരണഘടനയും, ജനാധിപത്യ രാഷ്ട്രം ആവുകയും ചെയ്തു ഇന്ത്യ. ചേരിചേര നയത്തിലൂടെയുള്ള ലോകരാഷ്ട്രങ്ങളോടുള്ള ഇടപെടലും ഇന്ത്യയുടെ യശസ്സ് വാനോളം ഉയരുകയും ചെയ്തു. നവഭാരതം ശില്‍പം ചെയ്ത നെഹ്റു എന്ന വിശ്വപൗരനെ മതഭ്രാന്ത് പിടിച്ച ഇന്ത്യയില്‍ നമുക്ക് സ്മരിച്ചീടാം. ഗാന്ധി എന്ന വിശ്വാത്മാവിനെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ലോകത്തിനു സമ്മാനിച്ചു. ഗാന്ധിയും, ഇന്ദിരയും, രാജീവും ധീര രക്ത സാക്ഷിത്വം നല്‍കി സുശക്തമാക്കുകയും ചെയ്ത ഇന്ത്യ. വ്യത്യസ്തമായ ആശയങ്ങ്‌ളും, കാഴ്ചപ്പാടുകളും ഉള്ളവരെ പ്രഖ്യാപിത ലക്ഷ്യത്തിന് വേണ്ടി ഒരു കൊടിക്കീഴില്‍ അണി നിരത്താന്‍ ഉള്ള അധ്യാപനങ്ങളും ഈ മഹാപ്രസ്ഥാനം നമുക്ക് പഠിപ്പിച്ചു തന്നു.

തങ്ങളുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ മേയര്‍ പട്ടം ഇരുപത്തിഒന്ന് വയസുകാരിക്ക് നല്‍കി അവരുടെ ഇരുപത്തി ഒന്ന് ആഘോഷിക്കുന്നവരോട് ഒരു ചോദ്യം പ്രായക്കുറവ് ഒരു അലങ്കാരവും മേന്മയും ആണെങ്കില്‍ രാഹുല്‍ ഗാന്ധിയെ പപ്പു മോന്‍ എന്നും, ചോക്ലേറ്റ് ബോയ് എന്നും വിളിച്ചു ആക്ഷേപിക്കുന്നതിന്റെ മനഃശാസ്ത്രം എന്താണെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? 40 വയസ്സ് കഴിഞ്ഞശേഷം ആണ് രാഹുല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനവും, 45 കഴിഞ്ഞ ശേഷം ആണ് പ്രസിഡന്റ് സ്ഥാനവും ഏല്‍ക്കുന്നത്. എന്നിട്ടും രാഹുലിന്റെ പ്രായം ഒരു കുറ്റമായി ആഘോഷിക്കുന്നത് എന്ത് കൊണ്ട്? മീഡിയകള്‍ അത് ഏറ്റുപാടുന്നത് എന്ത് കൊണ്ട്? സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യന്‍ മണ്ണില്‍നിന്നും തുരത്തുക എന്നലക്ഷ്യത്തോടെ സര്‍വ്വ ശക്തമായ് പോരാടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ന്റെ അധ്യക്ഷസ്ഥാനം ഏല്‍ക്കുമ്പോള്‍ ഡോക്ടര്‍.അബ്ദുല്‍ കലാം ആസാദിന് കേവലം മുപ്പത്തി അഞ്ചുവയസ്സ് (1923) മാത്രമെ ഉണ്ടായിരുന്നുള്ളൂ !

ഇന്ത്യന്‍ ജനത നേരിടുന്നവെല്ലുവിളികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ്, ജനപ്രതീനിധി എന്നനിലയില്‍ നിരന്തരം പോരാടുന്ന ഏക ദേശീയനേതാവ് രാഹുല്‍ അല്ലാതെ മറ്റാര്? അംബാനി എന്ന കോര്‍പ്പറേറ്റ്‌ന്‌ടെ പേര് എടുത്തു പറഞ്ഞു പോരാടുന്ന ഏക ദേശീയ നേതാവ് രാഹുല്‍ അല്ലാതെ മറ്റാര്?.
‘ജയ് ജവാന്‍ ജയ് കിസാന്‍ ‘എന്ന മുദ്രവാക്യം മുഴക്കിയ ഹിന്ദുസ്ഥാനില്‍ ഒരു ജവാന്‍ ഒരു കിസ്സാനെ അടിക്കുകയോ എന്ന് രാജ്യത്തിന്റെ ആത്മാവില്‍ തൊട്ടു ചോദിച്ച ഒരേഒരുദേശീയ നേതാവ് രാഹുല്‍ മാത്രം. തന്‌ടെ രാജികത്തു രാജ്യത്തെ ജനതയ്ക്ക് മുമ്പാകെ നല്‍കിയ ഒരേ ഒരു ലോക നേതാവ് രാഹുല്‍ മാത്രം

എല്ലാവിധ അത്യാധുനിക വാര്‍ത്ത ഉപാധികളും, പോലീസിന്റെയും, രഹസ്യപോലീസിന്റെയും തലവന്‍ ആയ ഒരു മുഖ്യമന്ത്രി തന്റെ ഓഫീസില്‍ ഉപദേശകര്‍ നടത്തിയ അഴിമതിയെകുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്ന് പറയുമ്പോള്‍; 1946 അലഹബാദ് ജയിലില്‍ ഇരുമ്പ് അറയ്ക്ക്കത്തിരുന്ന് റെഡിയോ പത്രം ഒക്കെ നിഷേധിക്കപെട്ട സമയത്തു മലബാറില്‍ ബാധിച്ച കോളറയെകുറിച്ച് എഴുതിയ നെഹ്റുവിന്റെ മഹത്വം നാം ദര്‍ശിക്കേണ്ടത്

ഒരു നേരത്തെ വിശപ്പ്‌പോലും അറിയാത്ത ഒരു മധ്യമവര്‍ഗം ലാപ്‌ടോപുമായി എ.സി ഹാളില്‍ ഇരുന്നു ചര്‍ച്ച നടത്തുന്ന നവരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം അറിയില്ല. മനസ്സിരുത്തി അതൊന്ന് പഠിക്കണം. നാളിതുവരെയും ജനാധിപത്യവും, മതേതരത്വവും നീചവ്യവസ്ഥ എന്ന് പ്രഖ്യപിച്ചവരും, വോട്ട് ചെയ്യാതിരുന്നവരും ഇന്നുകളില്‍ ജനാധിപത്യ മതേതര സൂത്രവാക്യം മുഴക്കുമ്പോള്‍ കൗതുകവും ഒപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രാസിന്റെ മഹാന്മാരായ നേതാക്കളുടെ; അംബേദ്കര്‍ അടക്കമുള്ളവരുടെ ദീര്‍ഘവീക്ഷണത്തിന് മുമ്പില്‍ അറിയാതെ നമിച്ചുപോകുന്നു’

ചരിത്ര ദൗത്യം ഒന്നും തന്നെ രാജപാതയിലൂടെ ഉള്ള സഞ്ചാരം അല്ല. ദുര്‍ഗടമായ വനപാതയില്‍ നഗ്‌നപാദയാത്രയാണ്. ‘സ്വരാജ്യം എന്റെ ജന്മവകാശം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു ജനകോടികളെ പോരാട്ടത്തിന്റെ അഗ്‌നിജ്വലയെ ആളി കത്തിച്ച ബാലഗംഗാധരതിലകന്റെ മുദ്രാവാക്യം ‘ജനാധിപത്യം എന്റെ ജന്മാവകാശം'( Democracy my birth right ) എന്നതിലേക്ക് പരിണമിച്ചു നില്‍ക്കുന്നു

‘ഈ സൂര്യന്‍ കാര്‍മേഘങ്ങളാല്‍ മറഞ്ഞേക്കാം., ഒരിക്കലും അസ്തമിക്കുകയില്ല’ എന്ന ഇന്ദിരാജിയുടെ വാക്കുകള്‍ നമുക്കീ ഘട്ടത്തില്‍ പ്രതീക്ഷദീപം ആണ്. ലേക്ഷോപലക്ഷം കര്‍ഷകര്‍ സമരമുഖത്തു ആണ്. അവരെ തിരിഞ്ഞു നോക്കാത്ത ഭരണകൂടം. ലോകം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു. വീണ്ടും ശക്തമായ ഉയര്‍ത്തെഴുനെല്‍പ്പിനു കളമൊരുങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മതേതര ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പ് ആണ്.!

കെ.എ അബൂബക്കര്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *