CLOSE

പുതുതലമുറ സ്‌കൂപ്പി അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട സ്‌കൂപ്പി ഇന്തോനേഷ്യയിലെ ജനപ്രിയ സ്‌കൂട്ടറുകളിലൊന്നാണ്. 2010ലാണ് ഹോണ്ട സ്‌കൂപ്പിയെ രാജ്യത്ത് അവതരിപ്പിച്ചത്. അന്ന് മുതല്‍ ഇതുവരെ 4.5 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു. ഹോണ്ട ഇപ്പോള്‍ സ്‌കൂട്ടറിന്റെ അടുത്ത തലമുറ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. 2021 പതിപ്പ് എത്തുന്നത് കോസ്‌മെറ്റിക് നവീകരണവും പുതിയ സവിശേഷതകളുമായിട്ടാണ്.

ഫാഷന്‍ അവബോധമുള്ള യുവതലമുറയുടെ സ്‌റ്റൈലിംഗ് ആവശ്യങ്ങള്‍ക്കനുസൃതമായാണ് 2021 ഹോണ്ട സ്‌കൂപ്പി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഓവല്‍ ആകൃതിയിലുള്ള ഹെഡ്ലാമ്ബും ടെയില്‍ ലാമ്ബും സ്പ്ലാഷിയര്‍ റിയര്‍ ഇന്‍ഡിക്കേറ്ററുകളും പോലുള്ള വിഷ്വല്‍ മെച്ചപ്പെടുത്തലുകള്‍ കമ്ബനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ലൈറ്റിംഗ് സിസ്റ്റവുമായിട്ടാണ് പുതിയ ഹെഡ്ലാമ്ബ് യൂണിറ്റ് വരുന്നത്. 110 സിസി, SOHC പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ഹോണ്ട സ്‌കൂപ്പിയുടെ ഹൃദയം. 7,500 rpm -ല്‍ 9.0 bhp പരമാവധി കരുത്തും, 5,500 rpm -ല്‍ 9.3 Nm torque ഉം എഞ്ചിന്‍ പുറപ്പെടുവിക്കുന്നു.

4.2 ലിറ്റര്‍ ശേഷിയുള്ള വലിയ ഇന്ധന ടാങ്കാണ് പുതിയ സ്‌കൂപ്പിയില്‍ വരുന്നത്. യൂറോ 3 ടെസ്റ്റിംഗ് മാനദണ്ഡമനുസരിച്ച്, പുതിയ സ്‌കൂപ്പി ISS -നൊപ്പം ഉപയോഗിക്കുമ്‌ബോള്‍ ലിറ്ററിന് 59 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ടി, ഫാഷന്‍, സ്‌റ്റൈലിഷ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് പുതുതലമുറ സ്‌കൂപ്പി ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഓരോ വേരിയന്റിനും പ്രസ്റ്റീജ് വൈറ്റ് ആന്‍ഡ് ബ്ലാക്ക്, സ്‌റ്റൈലിഷ് ബ്രൗണ്‍ ആന്‍ഡ് റെഡ്, ഫാഷന്‍ ബ്ലൂ ആന്‍ഡ് ക്രീം, സ്‌പോര്‍ട്ടി റെഡ്, ബ്ലാക്ക് എന്നിങ്ങനെ സവിശേഷമായ കളര്‍ ഓപ്ഷനുകളുണ്ട്. പുതിയ സ്‌കൂപ്പിക്ക് സീറ്റിന് താഴെ 15.4 ലിറ്റര്‍ യൂട്ടിലിറ്റി സ്റ്റോറേജ് സ്‌പെയ്‌സ് ലഭിക്കുന്നുണ്ട്.

ഒരു യുഎസ്ബി ചാര്‍ജര്‍ കണ്‍സോള്‍ ബോക്‌സില്‍ ചേര്‍ത്തിരിക്കുന്നു, ഫ്രണ്ടില്‍ മള്‍ട്ടി-ഫംഗ്ഷന്‍ ഹുക്ക്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. പുതിയ സ്‌കൂപ്പിയില്‍ സ്മാര്‍ട്ട് കീ സജ്ജീകരിച്ചിരിക്കുന്നു, ഇത് ആന്‍സര്‍ ബാക്ക് ഫീച്ചറും ആന്റി തെഫ്റ്റ് അലാറവും വാഗ്ദാനം ചെയ്യുന്നു. eSP സിസ്റ്റം ഉപയോഗിച്ചാണ് വാഹനം വരുന്നത്,ഇത് വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും മൈലേജ് കൂട്ടുകയും ചെയ്യുന്നു. 19.95 ദശലക്ഷം IDR ആണ് ഇതിന്റെ ആരംഭ എക്‌സ്-ഷോറൂം വില, ഏകദേശം 1.05 ലക്ഷം രൂപ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *