CLOSE

2021 സുസുക്കി ഹയാബൂസ പുറത്തിറക്കി ; വില 16.40 ലക്ഷം രൂപ

2021 ഹയാബൂസ പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. CKD റൂട്ട് വഴിയാണ് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. 16.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില. 1,340 സിസി, ഇന്‍ലൈന്‍ -ഫോര്‍ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയുടെ ഹൃദയം. ലൈറ്റ് പിസ്റ്റണുകളും കണക്റ്റിംഗ് റോഡുകളും, അപ്‌ഡേറ്റ് ചെയ്ത ക്യാമുകളും, പുതുക്കിയ ക്രാങ്ക്ഷാഫ്റ്റും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

പരിഷ്‌കരിച്ച് എഞ്ചിന്‍ യൂണിറ്റ് 190 bhp പരമാവധി കരുത്തും 150 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലില്‍ പവര്‍ ഔട്ട്പുട്ട് അല്പം കുറവാണെങ്കിലും, മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെട്ടുവെന്ന് സുസുക്കി അവകാശപ്പെടുന്നു.
ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്, കൂടാതെ മോട്ടോര്‍ സൈക്കിളില്‍ ധാരാളം ഇലക്ട്രോണിക് എയ്ഡുകള്‍ ലഭ്യമാണ്.

വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, മൂന്ന് പവര്‍ മോഡുകള്‍ എന്നിവയ്ക്കൊപ്പം ആറ്-ആക്‌സിസ് IMU അടിസ്ഥാനമാക്കിയുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഇതിന് ലഭിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *