CLOSE

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ വര്‍ധന. പവന് 200 രൂപ കൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഔണ്‍സിന് 1,876.92 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ പത്തു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.07 ശതമാനം ഉയര്‍ന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *