CLOSE

കോവിഡ് കാലത്തും ആമസോണ്‍ സ്ഥാപകന്റെ സ്വത്തില്‍ വന്‍ വര്‍ദ്ധനവ്

മള്‍ട്ടി-ബില്യണയര്‍ അമേരിക്കന്‍ വ്യവസായി ജെഫ് ബെസോസ് അടുത്തിടെയായി അത്യാധുനിക ആഡംബബര വസ്തുക്കളില്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് തന്റെ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നൗക വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് -19 തകര്‍ച്ചയ്ക്കിടയില്‍ മോശം സാഹചര്യങ്ങളില്‍ ആമസോണില്‍ ജോലി ചെയ്യുന്നവരെയും നമ്മെയും കോടീശ്വരന്മാരുടെ ലോകം ചിന്താക്കുഴപ്പത്തിലാക്കിയേക്കാം. എന്നിരുന്നാലും, ബെസോസിനെ സംബന്ധിച്ചിടത്തോളം 2020 ഏകദേശം 75 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയ വര്‍ഷമായിരുന്നു. ബ്ലൂംബെര്‍ഗിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബെസോസ് തന്റെ വ്യക്തിഗത ആവശൃങ്ങള്‍ക്കായി Y721 എന്ന് കോഡില്‍ വിളിക്കപ്പെടുന്ന ആഡംബബര യാച്ച് പ്രോജെക്ടില്‍ നിക്ഷേപിച്ചിരിക്കുന്നു. ലോകമെമ്ബാടുമുള്ള ശതകോടീശ്വരന്മാരുടെ ബോട്ട് നിര്‍മ്മാണത്തിന്റെ മെക്കാ എന്നറിയപ്പെടുന്ന നെതര്‍ലാന്‍ഡില്‍ ഈ ആഡംബബര നൗകയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 127 മീറ്റര്‍ നീളമുള്ള ഈ നൗകയില്‍ നിരവധി ഡെക്കുകളും മൂന്ന് വലിയ മാസ്റ്റുകളും ഉള്‍പ്പെടും. നൗകയില്‍ വലിയ കപ്പല്‍പായ് ഉള്ളതിനാല്‍ ഹെലിപാഡ് ഉണ്ടായിരിക്കുകയില്ല, ഇതിന് പകരമായി ഹെലിപാഡ് ഉള്‍പ്പെടുന്ന ഒരു പ്രത്യേക സപ്പോര്‍ട്ട് യാട്ട് കൂടെയുണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *