CLOSE

ലോക്ഡൗണ്‍ മറവില്‍ കുതിച്ചുയര്‍ന്ന് സിമന്റ് വില

വടക്കഞ്ചേരി: ലോക്ഡൗണിന്റെ മറവില്‍ സിമന്റ് വില കുതിച്ചുയരുന്നു. കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയില്‍. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായിട്ടില്ല. ഒരു ചാക്ക് സിമന്റിന് 360 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍, 478 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. 2011 മുതല്‍ കമ്ബനികള്‍ കേരളത്തില്‍ മാത്രമായി നൂറ് രൂപ അധിക ബില്ലടിച്ചാണ് അമിത വില ഈടാക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 28 ശതമാനം ജി.എസ്.ടി കൂടി നല്‍കേണ്ട സ്ഥിതിയാണ്. തമിഴ്നാട്ടില്‍ 350 രൂപയാണ് വില. ഇവിടെയെത്തുമേ്ബാള്‍ 478 രൂപയാണ് ഈടാക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 240 കോടി പാക്കറ്റ് സിമന്റാണ് ആവശ്യമുള്ളത്. പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന് ചേര്‍ത്തലയില്‍ പള്ളിപ്പുറത്തും പാലക്കാട് വാളയാറിലും ഫാക്ടറികള്‍ ഉണ്ടെങ്കിലും മൊത്തം ഉപയോഗത്തിന്റെ അഞ്ച് ശതമാനം മാത്രമെ ഉല്‍പ്പാദിക്കുന്നുള്ളൂ. സ്വകാര്യ മേഖലയില്‍ പാലക്കാട് ഒരു സ്ഥാപനം മാത്രമാണുള്ളത്.

തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള സ്വകാര്യ കമ്ബനികളുടെ സിമന്റുകളാണ് വിപണിയില്‍ എത്തുന്നത്. ഇവര്‍ തോന്നിയ പോലെ വില ഈടാക്കുന്നതായാണ് പരാതി. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് നിലവിലുണ്ട്.

കേരളത്തില്‍ വില നിയന്ത്രിക്കാന്‍ ഈ മേഖലയിലെ പൊതു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി റെഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ നിര്‍മാണമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലൈഫ് ഭവന പദ്ധതികളുടെ പണിയും പാതിവഴിയിലായി. സിമന്റിന്റെ അമിതവില നിയന്ത്രിക്കണമെന്ന ആവശ്യം ഇതിനിടെ ശക്തമാവുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *