CLOSE

തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാര്‍മ് ഈസി ഏറ്റെടുക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോറായ ‘ഫാര്‍മ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയര്‍ ടെക്നോളജീസിന്റെ 66.1 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ. വേലുമണിയുടെ നേതൃത്വത്തിലുള്ള തൈറോ കെയറിന്റെ ഓഹരികള്‍ 1,300 രൂപ നിരക്കിലാണ് സ്വന്തമാക്കുന്നത്.

ഫാര്‍മ് ഈസിയുടെ മാതൃകമ്പനിയായ ‘എ.പി.ഐ. ഹോള്‍ഡിങ്സ്’ ആണ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കുന്നത്. അതിനിടെ, എ.പി.ഐ.യുടെ അഞ്ചു ശതമാനത്തിന് താഴെ ഓഹരികള്‍ ഡോ. വേലുമണി പ്രത്യേകമായി വാങ്ങും. പിന്‍ഗാമിയില്ലാത്തതിനാലാണ് അദ്ദേഹം തൈറോ കെയര്‍ വില്‍ക്കുന്നത്.

”ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ വ്യവസായത്തിലെ സവിശേഷമായ ഈ പങ്കാളിത്തത്തില്‍ സന്തോഷം ഉണ്ട്. ഡയഗ്‌നോസ്റ്റിക്‌സില്‍ തൈറോകെയറിനുള്ള അതുല്യമായ പ്രാപ്തിയും കരുത്തും ഫാര്‍മിസിന്റെ മികവും കൂടിച്ചേരുന്നതിലൂടെ സാധാരണക്കാര്‍ക്കായി മികച്ച ആരോഗ്യ പരിരക്ഷാ പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.” എന്ന് തൈറോകെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. എ. വേലുമണി, പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *