CLOSE

ടോവിനോ തോമസ് ചിത്രം ‘വരവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

ടോവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ പേജുകള്‍ വഴി പുറത്തിറക്കി. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് പതിയറ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയറയാണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വരവ്. പുറത്തിറങ്ങി അല്‍പ സമയത്തിനകം തന്നെ സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പോസ്റ്റര്‍ പങ്കു വെച്ചത്. രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സരേഷ് മലയന്‍കണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നേരം, പ്രേമം, ഹെലന്‍, ആനന്ദം, എന്നീ സിനിമകളുടെ ചീഫ് അസ്സോസിയേറ്റ് ക്യാമറാമാനും കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹൃദയത്തില്‍ സ്വതന്ത്ര ഛായാഗ്രഹണം നിര്‍വഹിക്കുന്ന പ്രവര്‍ത്തിച്ച വിശ്വജിത് ഒടുക്കത്തിലാണ് വരവിന്റെ ഛായാഗ്രാഹകന്‍.

മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള നാഷണല്‍ അവാര്‍ഡ് ജേതാവും, ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുഗ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചു അനുഭവ സമ്ബത്തുള്ള പി എം സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. ക്രീയേറ്റീവ് ഡയറക്ടര്‍- മനു സെബാസ്റ്റ്യന്‍, തെലുഗ്, തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംവിധായകന്‍ ഗുണ ബാലസുബ്രമണ്യനാണ് വരവിന്റെ സംഗീത സംവിധാനം. വസ്ത്രാലങ്കാരം – ദിവ്യ സ്വരൂപ് ഫിലിപ്പ്. പ്രമുഖ പ്രൊഡക്ഷന്‍, ഡിസ്ട്രിബൂഷന്‍ കമ്ബനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. പോസ്റ്റര്‍ ഡിസൈന്‍- സീറോവ് ഉണ്ണി. ഈ വര്‍ഷം അവസാനത്തോടെ ആവും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രം ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

അതിനിടെ കോവിഡ് രോഗമുക്തി നേടി നടന്‍ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. കോവിഡ് മുക്തി നേടിയ ശേഷം മറ്റു പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്. എന്നാല്‍ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ പരിശോധന ഫലം നെഗറ്റീവായി. എല്ലാവരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ വളരെ സുഖമായിരിക്കുന്നു. കോവിഡ് മുക്തനായാതിന് ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നാല്‍ എല്ലാരുടെയും കാര്യം അങ്ങനെയല്ലെന്ന് അറിയുക. അതിനാല്‍ ദയവായി എല്ലാവരും അധിക കെയര്‍ എടുക്കുക. സുരക്ഷിതരായി ഇരിക്കുക’- ഫേസ്ബുക്ക് പോസ്റ്റില്‍ ടൊവിനോ എഴുതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *