CLOSE

ഓസ്‌കാര്‍; മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോയ്ക്ക്

ലോസാഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു.മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോയ്ക്ക്(നൊമാഡ്ലാന്‍ഡ്).ചൈനീസ് വംശജയായ അമേരിക്കന്‍ സംവിധായികയാണ് ക്ലോയി ഷാവോ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത ഈ പുരസ്‌കാരം നേടുന്നത്. സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയല്‍ കലൂയ(ജൂഡസ് ആന്‍ഡ് ദി ബ്ലാക് മെസ്സായി) സ്വന്തമാക്കി. യൂന്‍ യോ ജൂങ്(ചിത്രം: മിനാരി) ആണ് മികച്ച സഹനടി

മികച്ച ആനിമേഷന്‍ ചിത്രം: സോള്‍

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍)

മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)

മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്‌നീസ് ബ്ലാക് ബോട്ടം

മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റല്‍

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *