CLOSE

ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ പ്രണയത്തിന്റെ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ന്റെ നിറവില്‍

കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷന്‍ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിന്റെയും സംയുക്തയുടെയും ഹൃദയസ്പര്‍ശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ന്റെ നിറവില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍.

ആദ്യ കാഴ്ച മുതല്‍ വിദ്വേഷത്തിന്റെ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് പൂക്കാലം വരവായി അവതരിപ്പിക്കുന്നത്. മൃദുല വിജയിയും അരുണ്‍ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദര്‍ശനത്തിനെത്തിയത്. അന്നുമുതല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പൂക്കാലം വരവായി.

രസകരമായ കഥയും കഥാപാത്രങ്ങളുമാണ് ഈ സീരിയലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി മിക്കപ്പോഴും സംവദിക്കുന്നവരാണ് അരുണും മൃദുലയും. പരമ്പര 500 ന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അരുണും മൃദുലയും പരമ്പരയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നായകന്റെയും നായികയുടെയും ചിത്രം പ്രിന്റ് ചെയ്ത കേക്ക് മുറിക്കുന്ന ചടങ്ങിന്റെ ഒരു ഹ്രസ്വ വീഡിയോ മൃദുല പങ്കുവച്ചിട്ടുണ്ട്. പരസ്പരം മധുരം പങ്കുവയ്ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സീ കേരളത്തില്‍ തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം ആറുമണിക്ക് ടെലികാസ്റ്റ് ചെയുന്ന പൂക്കാലം വരവായി പരമ്പരയില്‍ ആരതി സോജന്‍, നിരഞ്ജന്‍ ശ്രീനാഥ്, സോണിയ ബൈജു, രേഖ രതീഷ്, മനീഷ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *