CLOSE

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യും

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യും. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ചര്‍ച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നുമാണ് വിവരം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.

ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *