CLOSE

ഐഎംഡിബി റേറ്റിങ്ങില്‍ മൂന്നാമതായി സൂര്യ ചിത്രം ‘സൂരരൈ പോട്ര്’

ഹൈദരാബാദ്: ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റായ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് സ്വന്തമാക്കിയ ചിത്രമായി സൂരരൈ പോട്ര്. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് നല്‍കിയ മൂന്നാമാത്തെ ചിത്രമായാണ് സൂര്യ നായകനായ സൂരരൈ പോട്ര് സ്ഥാനം പിടിച്ചത്.

9.1 റേറ്റിങ്ങുമായി തമിഴ് ചിത്രം മൂന്നാമതെത്തിയപ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ഹോളിവുഡ് ചിത്രം ഷാവ്ഷാങ്ക് റിഡംപ്ഷന്‍ (1994), വിഖ്യാത ചിത്രം ദി ഗോഡ്ഫാദര്‍ (1972) എന്നിവയാണ്.സിനിമ- ടെലിവിഷന്‍ പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ ഒപ്പം അവയുടെ റേറ്റിങ് എന്നിവയാണ് പ്രമുഖ സൈറ്റായ ഐഎംഡിബിയില്‍ അടങ്ങിയിരിക്കുന്നത്.

ദശലക്ഷക്കണക്കിനുള്ള സിനിമകളുടെ വിവരങ്ങളാണ് വെബ്സൈറ്റ് തരുന്നത്. ഇതിലെ 10 പോയിന്റ് സ്‌കെയിലില്‍ ഉപഭോക്താക്കളാണ് റേറ്റിങ് അടയാളപ്പെടുത്തുന്നത്.ഒന്നിലധികം വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ ഓസ്‌കറിലേക്ക് തെരഞ്ഞെടുത്ത ചിത്രമാണ് സൂരരൈ പോട്ര്.

മാര്‍ച്ച് 15ന് ചിത്രം ഓസ്‌കറില്‍ നിന്നും പുറത്തായെങ്കിലും 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ മികച്ച വിദേശ ചലച്ചിത്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായും സൂരരൈ പൊട്ര് ഇടം പിടിച്ചു.

എയര്‍ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധാ കൊങ്ങര ഒരുക്കിയ തമിഴ് ചിത്രത്തില്‍ സൂര്യക്കൊപ്പം അപര്‍ണ ബാലമുരളി, ഉര്‍വശി, മോഹന്‍ ബാബു, പരേഷ് റാവല്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *