CLOSE

കാസര്‍കോട്ടുകാരന്‍ സംവിധാനം ചെയ്ത ഫസ്റ്റ് നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പെരിയ : കാസര്‍കോട് ജില്ലയിലെ പെരിയ സ്വദേശിയായ നെല്‍സണ്‍ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഫസ്നൈറ്റ് ശ്രദ്ധേയമാകുന്നു. യൂട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ചിത്രം നേടിയെടുത്തു.

ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗ് നിര്‍വഹിച്ചത് നെല്‍സണ്‍ തന്നെയാണ്. ബാബു തുഷാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. അജ്മീര്‍,ഹരികൃഷ്ണന്‍ എന്നിവര്‍ സഹസംവിധായകരുമായി പ്രവര്‍ത്തിച്ചു. ശ്രീലക്ഷ്മി ഹരിദാസും് രാജേഷ് പള്ളിയാളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനുവേണ്ടി ഗോകുല്‍ പെരിയ പോസ്റ്റര്‍ തയ്യാറാക്കി.

ഒരു ത്രില്ലര്‍ ഹോറര്‍മൂഡില്‍ കഥ പുരോഗമിച്ച് അവസാനം നല്ല ഒരു സാമൂഹികപ്രാധാന്യമുള്ള മെസ്സേജ് നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *