CLOSE

കാലിക സന്ദേശവുമായി ‘സ്മാര്‍ട്ട് ഫോണ്‍’ ഹ്രസ്വ ചിത്രം ശ്രദ്ധ നേടി

പാലക്കുന്ന്: അടുത്ത ഗ്രാമത്തിലെ വലിയ വീട്ടില്‍ അടുക്കള ജോലിയില്‍ തിരക്കിലായ വീട്ടമ്മയ്ക്ക് മകളുടെ ടീച്ചറുടെ ഫോണ്‍വിളി . സ്മാര്‍ട്ട് ഫോണില്ലെങ്കില്‍ മകളുടെ പഠിപ്പ് മുന്നോട്ട് നീങ്ങാന്‍ പ്രയാസമായിരിക്കു
മെന്ന ടീച്ചറുടെ മുന്നറിയിപ്പ്, കേറി താമസിക്കാന്‍ നല്ലൊരു കൂരപോലുമില്ലാത്ത ആ അമ്മയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. തൊട്ടപ്പുറത്തുനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഗൃഹനാഥന്‍, ആ സ്ത്രീ ഉമ്മറത്തു വെച്ചിരുന്ന പഴയ ഫോണ്‍ അബദ്ധം അഭിനയിച്ചു ചവിട്ടിപൊളിക്കുന്നു. അവരുടെ മകള്‍ക്ക് പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ ഒരു കാരണം മാത്രമായിരുന്നു അത്. അമ്മയോടൊപ്പം സ്മാര്‍ട്ട് ഫോണ്‍ ലഭിച്ച മകളുടെ സന്തോഷവും കണ്ട് നല്ല മനസുള്ള ആ വീട്ടുകാരന്‍ മടങ്ങുന്നതോടെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘സ്മാര്‍ട്ട് ഫോണ്‍’ എന്ന് പേരിട്ട ചിത്രം അവസാനിക്കുന്നു. കോവിഡ് കാല ഓണ്‍ ലൈന്‍ പഠനത്തിലെ പിന്നമ്പുറ നൊമ്പരങ്ങള്‍ സന്ദേശ രൂപത്തില്‍
സന്‍ഡെ ഫണ്‍ മീഡിയ ബാനറില്‍ ശര്‍മിള ബാബുവാണ് നിര്‍മിച്ചത് . കഥ, തിരക്കഥ ബിജു കളനാട്. ഷിജു നോല്‍സ്റ്റാള്‍ജിയ ക്യാമറ, സംഗീതം ഹരിമുരളി,കെ.എസ്. ശരണ്യ എഡിറ്റിങ്ങ്, ഷമ്മി മേക്കപ്പ്, മുരളി വസ്ത്രാലങ്കാരം, ആര്‍ട് പവിത്രന്‍ എന്നിവര്‍ അണിയറയില്‍. ശ്രീനാഥ് നാരായണന്‍ , ഷീബ രാജപുരം, ഹരി ശില്‍പി, സുകു പള്ളം പ്രീതി, ദേവിക എന്നിവര്‍ അഭിനേതാക്കളായി സി.കെ. രാജേഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഓണ്‍ലൈനില്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *