CLOSE

പത്രപ്രവര്‍ത്തകന്‍ സേതുബങ്കളത്തിന്റെ മകളുടെ വിവാഹം വേറിട്ടതായി

സേതു ബങ്കളത്തിന്റെ മകള്‍ അളക കോാഴിക്കോട് ഡ്യൂള്‍ ന്യൂസ് ഓണ്‍ലൈന്‍ പത്രത്തിന്റെ സബ് എഡിറ്ററാണ്. വരന്‍ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിഷ്ണു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് എന്നു മാത്രമല്ല, തികച്ചും വേറിട്ടതായിരുന്നു ചടങ്ങുകള്‍.
കൊട്ടും കുരവും ഏതായാലുമില്ലല്ലോ. ഒരു തരി പൊന്നുപോലുമില്ലാതെയായരുന്നു വിവാഹം. അളകയുടെ അച്ഛന്‍ സേതു ബങ്കളവും, അമ്മ യമുനയുടേയും പൂര്‍ണ പിന്തുണ അളകക്ക് ലഭിച്ചു. സേതു കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകനാണ്. ജാതിയോ മതമോ, നോക്കാതെ തികച്ചും ലളിതമായ ചടങ്ങില്‍ വെച്ചു വേണം തന്റെ വിവാഹമെന്ന് മകള്‍ ശഢിച്ചിരുന്നതായി സേതു.

മകളുടെ ആഗ്രഹപ്രാകാരം പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ്. നിമീര്‍ദ്ധം കൊണ്ട് ചടങ്ങവസാനിച്ചു. ബങ്കളത്തെ ഇ.എം.എസ് മന്ദിരത്തിലെത്തിയവര്‍ ആശംസകള്‍ അറിയിച്ച് പിരിഞ്ഞു. തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട്.

ഇങ്ങനെ മതി വിവാഹമെന്ന് അളകക്ക് തോന്നിയത് 2005ലാണെന്ന് അളക പറയുന്നു. അന്ന് അളക നാലില്‍ പഠിക്കുന്നു. മടിക്കൈ വൈസ് പ്രസിഡണ്ടും, സി.പി.എം നേതാവുമായ വി. പ്രകാശനും, ഹോസ്ദൂര്‍ സബ് കോടതി അസി. പ്ലീഡര്‍ ആശാലതയും തമ്മിലുള്ള വിവാഹം ആഡംഭര രഹിതമായിരുന്നു. കക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു അത്.

അന്നു തുടങ്ങിയതാണ് അളകയുടെ ആഗ്രഹം. ഒരു തരി പൊന്നു പോലും അണിയില്ലെന്ന് വാശി പിടിച്ചതോടെ പല ആലോചനകളും മുടങ്ങി. പലരും തിരിച്ചു പോയി. അളകയെ തിരിച്ചറിയാന്‍ കഴിഞ്ഞ എഴുത്തുകാരനും നാടക പ്രവര്‍ത്തുകാരനുമായ വിഷഷ്ണുവാണ് അളകയിലെ പുരോഗമനചിന്ത തിരിച്ചറിഞ്ഞത്. ഒടുവില്‍ കോവിഡിനു പോലും തടയാന്‍ കഴിയാതെ അവര്‍ വിവാഹിതരായി.

സേതുവിനേക്കാള്‍ ധീരയാണ് അളക.

നമ്മുടെ പൊതു ചുറ്റുപാടില്‍ സാധാരണഗതിയില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ ചിന്തിക്കുക അത്യപൂര്‍വ്വം. 2011 ല്‍ കുരീപ്പുഴ ശ്രീകുമാറിന്റെ മകന്‍ അമ്പുവിന്റെ വിവാഹവും ലളിതമായ ചടങ്ങോടെയായിരുന്നു. യുക്തിരേഖയുടെ പത്രാധിപര്‍ ഇരിങ്ങില്‍ കൃഷ്ണന്റെ മകന്റെ വിവാഹം ആല്‍മരം നട്ടുപിടിപ്പിച്ചായിരുന്നു. തികഞ്ഞ മതരഹിത വിവാഹം. വേറേയുമുണ്ട് മാതൃകയായി ധാരാളം.

സി.പി.ഐ.എം ഉദുമാ ഏരിയാ സെക്രട്ടറി മധു മുതിയക്കാലിന്റെ വിവാഹവും, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ സതീഷ് ചന്ദ്രന്‍, പുല്ലൂര്‍ പെരിയയിലെ ടി.വി കരിയന്‍ തുടങ്ങി നിരവധി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് ആശയ രീതിയെ പിന്തുടര്‍ന്നു കൊണ്ട് വിവാഹിതരായവരുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *