CLOSE

കുടുംബശ്രീ വിപണന കേന്ദ്രം: ലേലം/ക്വട്ടേഷന്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന 1,5,6,7,(22/520, 22/525, 22/526 ) എന്നീ നമ്പര്‍ മുറികള്‍ വനിതാ കുടുംബശ്രീ സംരഭകര്‍ക്ക് ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത്് കാര്യാലയത്തില്‍ വെച്ച് ലേലം/ക്വട്ടേഷന്‍ ചെയ്യും. ലേലത്തില്‍ /ക്വട്ടേഷനില്‍ പങ്കെടുക്കുന്നവര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സംരഭത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സഹിതം അന്നേ ദിവസം രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. നിരത ദ്രവ്യമായി 1500 രൂപ ഒടുക്കേണ്ടതാണ്. ക്വട്ടേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം രാവിലെ 11 മണിക്ക് മുമ്പായി സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് കാര്യലയവുമായി നേരിട്ടോ, 04994-256722 എന്ന നമ്പറിലോ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *