CLOSE

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് ചേരാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിലെ ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജുണ്‍ 30 ന് ഓണ്‍ലൈനായി നടക്കും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടണം: 0484 2422275 , 9447225524

Spread the love

Leave a Reply

Your email address will not be published. Required fields are marked *