CLOSE

ദുബായ് മലബാര്‍ കലാ സാംസ് കാരിക വേദി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി നാട്ടിലും മറുനാട്ടിലുമായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഏറെ പ്രാധാന്യം ഉണ്ടെന്നും അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കേന്‍സാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ശിഹാബ്ഷ അഭിപ്രായപ്പെട്ടു. ദുബായ് മലബാര്‍ കലാ സാംസ്്കാരിക വേദി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. വേദി വൈസ് ചെയര്‍മാന്‍ നാസര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആഷിക് മുഖ്യാഥിതിയായിരുന്നു . ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കയ്യും മാന്യ. നൗഷാദ് കന്യാപ്പാടി. ബഷീര്‍ പള്ളിക്കര. ഷബീര്‍ കീഴുര്‍. സാബിത്. എന്നിവര്‍ സംബന്ധിച്ചു. ഷാഹുല്‍ തങ്ങള്‍ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *