CLOSE

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അതീവ അപകടകാരി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ലോകമെമ്ബാടും ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ കൊവിഡ് ടെക്നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്.

ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്ഒയുടെ പകര്‍ച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

അതിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിക്കുകയാണെന്നാണ് വിവരങ്ങള്‍. ആഗോളതലത്തില്‍ തന്നെ ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദമായാണ് ഡബ്ല്യൂഎച്ച്ഒ ഇതിനെ കാണുന്നതെന്ന് ഡോ. മരിയ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *