CLOSE

കുവൈത്തില്‍ വാക്സിന്‍ മോഷ്ടിച്ച് വിറ്റ നഴ്സ് പിടിയില്‍

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ മോഷ്ടിച്ച് വില്‍പന നടത്തിയ കുറ്റത്തിന് കുവൈത്തില്‍ ഇന്തോനേഷ്യന്‍ സ്വദേശിയായ നഴ്സ് അറസ്റ്റിലായി. ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ നഴ്സ് ഏതാനും പേര്‍ക്ക് വീടുകളില്‍ വെച്ച് വാക്സിന്‍ നല്‍കിയെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു.

കൊവിഡ് വാക്സിനായ ഫൈസര്‍ മോഷണം നടത്തിയ ശേഷം ഏതാനും വിദേശ വനിതകളില്‍ നിന്ന് പണം വാങ്ങി വാക്സിന്‍ വില്‍പന നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം രണ്ടാം ഡോസ് വാക്സിനേഷന് അപ്പോയിമന്റ് ലഭിക്കാന്‍ ഇവര്‍ക്ക് വഴിവിട്ട സഹായവും നല്‍കി. ഇവര്‍ വാക്സിന്‍ മോഷ്ടിച്ചതായും ഇത് പണം വാങ്ങി മറ്റുള്ളവര്‍ക്ക് നല്‍കിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അനധികൃതമായി വാക്സിന്‍ നേടിയ രണ്ട് ഇന്തോനേഷ്യന്‍ വനിതകളെയും അറസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *