CLOSE

ചൈനീസ് വാക്സിനുകള്‍ എടുത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ് : ചൈനീസ് വാക്സിനുകള്‍ എടുത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ . ചൈനയിലെ സിനോവാക്, സിനോഫാം വാക്സിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് . ഇതെടുത്ത പാകിസ്ഥാനികളെയാണ് ഏറെ ബാധിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്സിനുകളെ അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പാക് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

ചൈനീസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി അറേബ്യ ഇതുവരെ അംഗീച്ചിട്ടില്ല . സൗദിയുടെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഫൈസര്‍, അസ്ട്രസെനെക്ക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് . ചൈനയുടെ വാക്സിനുകള്‍ക്ക് ഐക്യരാഷ്ട്ര ആരോഗ്യ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും, വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *