CLOSE

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.73 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.73 കോടി കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 38.37 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 88,000ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.മരണസംഖ്യ 4.91 ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ പുതുതായി 60,471 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ലക്ഷങ്ങള്‍ കടന്ന കൊവിഡ് കണക്കില്‍ നിന്ന് അറുപതിനായിരത്തിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം ചുരുങ്ങുമ്‌ബോള്‍ കണക്കില്‍ തല്‍ക്കാലം ആശ്വാസമാണ്. മാര്‍ച്ച് 31 മുതല്‍ ഇങ്ങോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധാ നിരക്കാണ് ഇത്. 2726 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *