CLOSE

15 ടണ്‍ ഭാരമുള്ള തിമിംഗലം ജബല്‍അലിയില്‍ അടിഞ്ഞു

ദുബൈ: 15 ടണ്‍ ഭാരവും 12 മീറ്റര്‍ നീളവുമുള്ള തിമിംഗലം ജബല്‍ അലിയില്‍ തീരത്തടിഞ്ഞു. അധികൃതര്‍ എത്തി പരിശോധനക്കായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഷാര്‍ജ എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയും സായിദ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി തിമിംഗലത്തെ പരിശോധനക്ക് വിധേയമാക്കി. പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം വിവിധ അവയവങ്ങള്‍ പരിശോധനക്കായി ശേഖരിച്ചു.

സമുദ്ര അവശിഷ്ടങ്ങള്‍ കുടുങ്ങിയതിന്റെയോ കപ്പല്‍ ഇടിച്ചതിന്റെ തെളിവൊന്നും മൃതദേഹ പരിശോധനയില്‍ കണ്ടെത്താനായില്ല. വയറ്റില്‍ ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയില്ല. ഷാര്‍ജ പരിസ്ഥിതി സുരക്ഷ അതോറിറ്റിയുടെ ‘ഷാര്‍ജ സ്ട്രാന്‍ഡിങ് റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ’ ഭാഗമായാണ് തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയത്. മരണകാരണം തിരിച്ചറിയുക, ശാസ്ത്രീയ ഗവേഷണം നടത്തുക എന്നിവയാണ് ലക്ഷ്യം. ഇന്തോ-പസഫിക് മേഖലയില്‍ മാത്രം കണ്ടുവരുന്ന തിമിംഗലമാണിത്. മിനുസ ശരീരവും മുകളില്‍ ചാരനിറത്തിലുള്ള ചര്‍മവുമാണ്. അപൂര്‍വയിനം തിമിംഗലത്തില്‍പെട്ടതാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *