CLOSE

വീട്ടില്‍ സൂക്ഷിച്ച ഉടുമ്പിറച്ചി വനംവകുപ്പ് പിടിച്ചെടുത്തു; അട്ടേങ്ങാനം ബേളൂര്‍ കുന്നുംവയലിലെ സോജന്‍ (35) അറസ്റ്റില്‍

കാഞ്ഞങ്ങാട് : വീട്ടില്‍ പാകം ചെയ്യാനായി സൂക്ഷിച്ച 3 കിലോ ഉടുമ്പിറച്ചി വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ. അഷ്‌റഫും സംഘവുമാണ് ഇറച്ചി പിടിച്ചെടുത്തത്. അട്ടേങ്ങാനം ബേളൂര്‍ കുന്നുംവയലിലെ സോജനെ (35) അറസ്റ്റ് ചെയ്തു. വീടിനു മുന്നിലൂടെ പോകുന്ന തോട്ടില്‍ നിന്നാണ് ഉടുമ്പിനെ പിടിച്ച് കൊന്ന് ഇറച്ചിയാക്കിയത്. ഇതിന്റെ തലയും മറ്റും പറമ്പില്‍ നിന്നു കണ്ടെടുത്തു.

1975 ലെ വന്യജീവി നിയമ പ്രകാരം ഒന്നാം പട്ടികയില്‍ പെടുന്ന ഉടുമ്പിനെ കൊല്ലുന്നതും തിന്നുന്നതും 7 വര്‍ഷം വരെ ജാമ്യമില്ലാതെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.പ്രഭാകരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ രാഹുല്‍, അരുണ്‍, അനൂപ്, സിനി എന്നിവരും വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *