CLOSE

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചിത്താരി മേഖല സംയുക്ത കര്‍ഷക സംഘം കര്‍ഷക പരേഡ് നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കര്‍ഷക നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിത്താരി മേഖല സംയുക്ത കര്‍ഷക സംഘം കര്‍ഷക പരേഡ് നടത്തി.
കാര്‍ഷിക ഉപകരണങ്ങള്‍ കൈകളിലേന്തി നിരവധി കര്‍ഷകര്‍ അണിനിരന്ന പരേഡ് വാണിയമ്പാറയില്‍ നിന്നും ആരംഭിച്ചു
തുടര്‍ന്ന് രാവണീശ്വരത്ത് നടന്ന പൊതുയോഗം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ചടങ്ങില്‍ വെച്ച്‌ഫോകുലര്‍ അവാര്‍ഡ് നേടിയ കര്‍ഷകസംഘം ചിത്താരി മേഖല സെക്രട്ടറി പി രാധാകൃഷ്ണനെ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, ബി ബാലകൃഷ്ണന്‍, കെ കൃഷ്ണന്‍, വി കൃഷ്ണന്‍, പി കാര്യമ്പു, കെ വി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *