CLOSE

ഫെബ്രുവരി 27 ന് മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറില്‍ നടക്കുന്ന കണ്ടം ക്രിക്കറ്റ് ലീഗ് 2021 ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍: ഫെബ്രുവരി 27 ന് മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറില്‍ നടക്കുന്ന കണ്ടം ക്രിക്കറ്റ് ലീഗ് 2021 ന്റെ ഒഫിഷ്യല്‍ ലോഗോ പ്രകാശനം ചെയ്തു. മൊഗ്രാല്‍ പുത്തൂരിലെ ക്രിക്കറ്റ് കളി മൈതാനത്തെ വളര്‍ന്നു വരുന്ന പുതു തലമുറയുടെ പ്രചോദനവും ആവേശവും പുത്തൂരിന്റെ സ്വകാര്യ അഹങ്കാരവുമായ ഡിഫറന്റ്‌ലി ഏബിള്‍ഡ് കേരള ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അലി പാദാര്‍ കണ്ടം ക്രിക്കറ്റ് ലീഗ് സംഘാടകര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. സാബിര്‍ അറഫാത്ത്, സഫീര്‍ ഗുല്‍സാര്‍, ഹുസ്സൈന്‍ അറഫാത്ത്, അസ്‌ക്കര്‍, ആഷിഫ് ജി.ടി, സൗക്കത്ത് അറഫാത്ത്, മഹ്ഷൂഫ്, മുസ്തഫ അറഫാത്ത്, സഹീര്‍, റൗഫാദ്, അബ്ദു റഊഫ്, നിസാമുദ്ദീന്‍ ഇര്‍ഷാദ്, സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *